ജനാധിപത്യ വ്യവസ്ഥ പ്രകാരം ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. പ്രായപൂര്‍ത്തിയായവര്‍ ചെയ്യുന്ന ഈ കര്‍ത്തവ്യത്തിന്റെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും അനുഭവവേദ്യമായതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവന്‍ ഇന്ന് ശ്രദ്ധേയനാവുകയാണ്.