Share this Article
image
മുട്ടുവേദനയും കോട്ടക്കലിലെ ചികിത്സയും ഫീനിക്‌സോ അതോ മാടപ്രാവോ
വെബ് ടീം
posted on 23-07-2023
1 min read
Rahul Gandhi; A Phonix Or Dove

എന്താണ് മെച്ച്യൂരിറ്റി. വിക്കീപീഡിയ അനുസരിച്ച് 

 മാനസിക പ്രവര്‍ത്തനത്തിന്റെ പരമോന്നത നിലവാരം  ഒരാള്‍ക്ക് നേടുന്ന അവസ്ഥയാണിത്. , പ്രായത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നില്ല. എന്നിരുന്നാലും, ഒരു വ്യക്തിയുടെ പെരുമാറ്റ രീതികള്‍, ലക്ഷ്യങ്ങള്‍, മറ്റ് സ്വഭാവവിശേഷങ്ങള്‍ എന്നിവ ക്രമേണ ഒത്തുചേര്‍ന്ന്, മൊത്തത്തില്‍ അവയ്ക്കിടയില്‍ യാതൊരു വൈരുദ്ധ്യവുമില്ലാതെ ഫലപ്രദമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുന്ന ഒരു വ്യക്തിയുടെ കഴിവ്. 


എതിരാളികളുടെ പപ്പൂ വിളിയില്‍ നിന്നും രാഹുല്‍ ഗാന്ധി എന്ന യുവ കോണ്‍ഗ്രസ് നേതാവ് നിലയില്‍ വളര്‍ന്ന വളര്‍ച്ചയെ മനശാസത്രപരമായി മെച്ച്യൂരിറ്റി എന്ന് തന്നെ ഉദാഹരണമായി പറയാവുന്നതാണ്. 

 ചാവേര്‍ ബോംബ് ആക്രമണത്തിൽ ആക്രമണത്തിൽ സ്വന്തം പിതാവ് രക്തസാക്ഷിയായി വീണുകിടന്നപ്പോള്‍ ആ 20 വയസുകാരന് നഷ്ടമായത് രാഷ്ട്രീയ ഉയര്‍ച്ചയിലേക്കുള്ള കുറുക്കുവഴിയാണെന്ന് തന്നെ പറയാം. പക്ഷെ സ്വയം വളര്‍ന്നുവരാന്‍ രാഹുലിന് ഒരു അനുഭവമായ  അത് ഗുണം ചെയ്തു എന്ന് ചില രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. 


2004ല്‍ രാഹുല്‍ രാഷട്രീയത്തിലേക്കിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് സംശയമുണ്ടായിരുന്നു ഇത് വര്‍ക്കാകുമോ എന്ന. പ്രധാനമായും  കാരണം രാഹുല്‍ പ്രിയങ്കാ സഹോദരങ്ങളില്‍ പ്രിയങ്കയായിരുന്നു കൂടുതലും ശക്തി കാണിച്ചിരുന്നത്. സംസാരത്തിലും പഠനത്തിലും വാദങ്ങളിലും പ്രിയങ്ക രാഹുലിനേക്കാള്‍ പതിന്‍മടങ്ങ് മുന്നിലായിരുന്നു. കൂടാതെ ഇന്ദിരയോടുള്ള ജനങ്ങളുടെ സ്‌നേഹം ഇന്ദിരയുടെ തനിസ്വരൂപമായ പ്രിയങ്കയിലേക്കും ചേക്കേറുമെന്ന് അഭിപ്രായമുയര്‍ന്നു. പക്ഷെ രാഹുല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുക തന്നെ ചെയ്തു. അമേഠിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ വന്‍ വിജയവും രാഹുല്‍ ആദ്യ തെരഞ്ഞെടുപ്പിലൂടെ നേടി. പക്ഷെ രാഹുലിനോട് പപ്പു മനോഭാവം ആദ്യം കാണിച്ചത് കോണ്‍ഗ്രസ് തന്നെയായിരുന്നു. പ്രത്യേകിച്ച് ശക്തിയുള്ള പദവികളൊന്നും തന്നെ രാഹുലിന് ലഭിച്ചില്ല. കഴിവ് തെളിയിക്കാനുള്ള അവസരവും ലഭ്യമായില്ല. കോണ്‍ഗ്രസിസിന്റെ മാര്‍ക്കറ്റിങ്ങിനുള്ള ഗോള്‍ഡന്‍ ബേബിയായി രാഹുല്‍ മാറി. 2006ലെ റായ്ബറേലി ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയും രാഹുലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി നേടിയെടുത്തത് 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സോണിയ ഗാന്ധിയുടെ വിജയമായിരുന്നു. പക്ഷെ ഉത്തര്‍ പ്രദേശ് മൊത്തം നേടിയെടുക്കാന്‍ ആ വിജയത്തിനായില്ല. ദേശീയ കോണ്‍ഗ്രസ് കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ്, നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവയുടെ ഉത്തരവാദിത്തം രാഹുലിനേല്‍പ്പിച്ചു. രാഹുലിന്റെ കീഴില്‍ ഈ സംഘടനകളുടെ ശക്തി വെറും രണ്ട് ലക്ഷത്തില്‍ നിന്നും 25 ലക്ഷത്തിലേക്കുയര്‍ന്നു. പക്ഷെ രാഹുലിന്റെ ഈ കാലഘട്ടത്തിലെ വളര്‍ച്ച പാര്‍ട്ടിക്കകത്ത് തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് കോണ്‍സ്പിറസി തീയറികള്‍. പെട്ടന്നൊരുനാള്‍ പൊട്ടിവിടര്‍ന്ന പയ്യന്‍ വന്ദ്യവയോധികന്മാരെ തട്ടിമറച്ച് ഉയരുന്നു. ജനപ്രീതി നേടുന്നു. 

2009ല്‍ രാഹുല്‍ വീണ്ടും തെരഞ്ഞെടുപ്പിനുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രമായി മാത്രം മാറിയെന്ന് പറയേണ്ടിയിരിക്കുന്നു. രാജ്യം കോണ്‍ഗ്രസ് വിജയിച്ച് നേടിയെടുത്തെങ്കിലും വിജയം കയ്‌പേറിയതായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തി വളരേയധികം ക്ഷയിച്ചു 2ജി സ്‌പേക്ട്രവും സത്യം സ്‌കാമും യുപിഎ ഗവണ്‍മെന്റിനെ കുറച്ചൊന്നുമല്ല ജനങ്ങളില്‍ നിന്നുമകറ്റിയത്. 

2009ലെ വിജയവും കോണ്‍ഗ്രസിനെ മികച്ചതാക്കിയില്ല. അധികാരത്തിലെ ശക്തി കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി എന്ന് തന്നെ ഒരു വിഭാഗം പറയുന്നു. എന്ത് അഴിമതി ചെയ്താലും ജനം കണ്ണടച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന ചിന്ത ചില നേതാക്കളില്‍ ഉടലെടുത്തു. കല്‍ക്കരി അഴിമതി ടാട്ര ട്രക്ക് അഴിമതി സിഡബ്ല്യിയുജി അഴിമതി ഐപിഎല്‍ അഴിമതി എന്നിവ അവയില്‍ ചിലത് മാത്രം. രാഹുലിന്റെ നേതൃത്തത്തിനും കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ഒന്നും ചെയ്യാനായില്ല. 2014ലെ തെരഞ്ഞെടുപ്പ് തന്നെ അതിന് തെളിവ്. തന്റെ പാര്‍ട്ടിയുടെ കുറവുകള്‍ നികത്താനുള്ള രാഹുലിന്റെ കഴിവില്ലായ്മ തന്നെയായിരുന്നു അവിടെ തെളിഞ്ഞ് കണ്ടത്. പദവികളൊഴിവാക്കി രാഹുല്‍ പടിയിറങ്ങി. 2019ലെ ചൗക്കീദാര്‍ ചോര്‍ ഹെയും വിലപ്പോയില്ല രാഹുലിന് വളരാനായില്ല. നിലംപരിശായ കോണ്‍ഗ്രസിന് തുടര്‍ച്ചെയുള്ള കുത്തിന്റെ കഥ കോണ്‍ഗ്രസിനെ കൂടുതല്‍ അപഹാസ്യരാക്കി. പിന്നീടുള്ള കഥ ഇതുവരെ മോദി പരാമര്‍ശം കേസ് എം പി സ്ഥാനം അയോഗ്യനാക്കല്‍. അവസാനം ഭാരത് ജോഡോ യാത്ര. രാഹുല്‍ ഒരുപാട് വളര്‍ന്നു. തുടക്കത്തില്‍ പറഞ്ഞ മെച്ച്യൂരിറ്റിയുടെ കേന്ദ്രത്തില്‍ രാഹുലെത്തി എന്നാല്‍ കോണ്‍ഗ്രസ് രാഹുലിനൊപ്പം വളര്‍ന്നോ എന്നത് ചോദ്യമാണ്. ഐക്യത്തില്‍ മുന്നോട്ടുപോവാന്‍ ഐക്യജനാധിപത്യമുന്നണിക്ക് കഴിവുണ്ടായോ എന്നതാണ് പ്രധാന സംശയം. 

ലീഡ് ചെയ്യാന്‍ രാഹുല്‍ റെഡിയാണെന്ന് തെളിയിച്ചു കഴിഞ്ഞു പക്ഷെ ഫോളോ ചെയ്യാനാകുമോ കോണ്‍ഗ്രസിന്. ഇന്ത്യ എന്ന സഖ്യത്തിലാണ് നിലവില്‍ ബിജെപിക്കെതിരായ പ്രതീക്ഷ ഉയരുന്നത്. 

നിലവില്‍ മുട്ടുവേദനയുമായി കോട്ടക്കലില്‍ ചികിത്സ നേടുന്ന രാഹുല്‍ ഇനിയാരാകുമെന്നും എന്താകുമെന്നും കാത്തിരുന്ന് കാണേണ്ട കാഴ്ച തന്നെയാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories