Share this Article
സലാര്‍ ട്രെയ്‌ലർ കാണാം
Watch the trailer of Salaar

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍  പുറത്തെത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ട്രെയിലര്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

പ്രശാന്ത് നീല്‍,പ്രഭാസ്,പൃഥ്വിരാജ് എന്നീ കോമ്പോ തന്നെയാണ് ആരാധകരെ കാത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍  പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിനായി പുതിയ ഒരു ലോകം തന്നെയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. 

നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ പൃഥ്വിരാജ് പ്രത്യരക്ഷപ്പെടുന്നത്. താരത്തിന് വലിയ  പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്ന ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ദേവ എന്ന റോളിലാണ് പ്രഭാസ് എത്തുന്നത്. ഹൊംബാള ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 22 ന് ചിത്രം റിലീസ് ചെയ്യും. 

'രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. ഇവര്‍ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതല്‍ എന്നത് സൗഹൃദമാണ്. ആദ്യഭാ?ഗമായ 'സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി'ല്‍ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്' - എന്നാണ് പ്രശാന്ത് നീല്‍  നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article