തൃശ്ശൂര്‍ എടത്തിരുത്തി കുട്ടമംഗലത്ത് കലുങ്കിനായെടുത്ത കുഴിയിൽ വീണ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമംഗലം സ്വദേശി എ.എ.ഇക്ബാൽ ആണ് സ്കൂട്ടറിൽ നിന്ന് കുഴിയിലേക്ക് വീണത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
എടത്തിരുത്തി ഇ.കെ.സി റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കിന് മുകളിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റുന്നതിനിടെയാണ് അബദ്ധത്തിൽ കുഴിയിലേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇക്ബാലിനെ രക്ഷപെടുത്തി. കോൺഗ്രസ് എടത്തിരുത്തി മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയാണ് എ.എ.ഇക്ബാൽ.