Share this Article
ഉത്തരക്കടലാസുകള്‍ പരസ്യമായി പരിശോധിക്കട്ടേ; വെല്ലുവിളിച്ച് ആർഷോ
വെബ് ടീം
posted on 17-06-2023
1 min read
PM Arshaw wants the answer sheets written by him to be subjected to public scrutiny

എറണാകുളം മഹാരാജാസ് കോളേജില്‍ താന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പരസ്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ആദ്യ സെമസ്റ്ററില്‍ 100 മാര്‍ക്ക് വരെ ലഭിച്ച ആര്‍ഷോയ്ക്ക് രണ്ടാം സെമസ്റ്ററില്‍ പൂജ്യം മാര്‍ക്ക് എന്ന താരതമ്യം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം. നൂറ് മാര്‍ക്ക് ലഭിച്ചത് നന്നായി പഠിച്ചെഴുതിയ മലയാളം പരീക്ഷയ്ക്കാണെന്നും ആര്‍ഷോ പറഞ്ഞു. കേരളവിഷന്‍  ന്യൂസിന്റെ അഭിമുഖ പരിപാടിയായ ട്രൂകോളറില്‍ സംസാരിക്കുകയായിരുന്നു പി.എം. ആര്‍ഷോ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article