Share this Article
Union Budget
തിരുപ്പതിയില്‍ തീർത്ഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു
A tiger attacked and killed a six-year-old girl who was on pilgrimage in Tirupati

തിരുപ്പതിയില്‍ തീർത്ഥാടനത്തിന്  എത്തിയ ആറു വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശിയായ ലക്ഷിതയാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍ പുലി ആക്രമിക്കുകായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും  കുട്ടിയെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രി കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ഒരു മാസം മുമ്പും ഒരു കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article