കഥകളി വേദിയിൽ ഒരേ മനസ്സോടെ ചുവടുകൾ വെച്ച് കൗതുകമാവുകയാണ് ഇരട്ടകളായ ഗംഗയും ഗൗരിയും. ലവനെയും കുശനെയും അവതരിപ്പിച്ച് കാണികളുടെ കയ്യടി നേടിയ മക്കളെക്കുറിച്ച് മാതാപിതാക്കൾക്കും അഭിമാനം മാത്രം.
പൊരിഞ്ഞ പോരാട്ടമാണ് കഥകളി വേദിയിൽ നടന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ഓരോരുത്തരും കഥകളി അരങ്ങേറ്റം നടത്തുന്നത്. ഇരട്ടകളായ ഗംഗയും ഗൗരിയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പകർന്നാടിയപ്പോൾ അഭിമാനത്തോടെ പൂർണ്ണ പിന്തുണയുമായി അച്ഛൻ ശശികുമാറും അമ്മ ബിന്ദുവും ഒപ്പം ഉണ്ടായിരുന്നു. ശ്രീരാമൻ്റെ മക്കളായ ഇരട്ടക്കുട്ടികൾ ലവകുശന്മാരുടെ കഥയാണ് ഗംഗയും ഗൗരിയും വേദിയിൽ അവതരിപ്പിച്ചത്.
കലയോട് ഇരേ ഇഷ്ടമാണ് ഇരുവർക്കും. പരസ്പരം വിലയിരുത്തി കുറ്റമറ്റ പ്രകടനം കാഴ്ചവെയ്ക്കാൻ ഇരുവർക്കും സാധിക്കുന്നു എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. എന്തായാലും കഥകളി ഗ്രൂപ്പ് ത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ രണ്ടു പേർക്കുമായി.