ഒന്നാം വേദിക്ക് സമീപം നടക്കുന്ന പ്രവൃത്തി പരിചയ മേള പ്രദർശനം കാണികളിൽ സൃഷ്ടിക്കുന്നത് ഒരേ സമയം അത്ഭുതവും കൗതുകവുമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവൃത്തി പരിചയ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളും , മൂല്യ വർദ്ധിത ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ്.
പതിനാല് ജില്ലകളിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ വിദ്യാർത്ഥികൾ ചണം കൊണ്ടു നിർമ്മിച ഫയൽ , കയർ ചവിട്ടി , കുട ചവിട്ടി , ഫ്രോക്ക് മുതൽ ചിരട്ടയിൽ തീർത്ത വിസ്മയങ്ങളും ആറൻമുള കണ്ണാടി വരെ വയനാടിന്റെ തനത് രുചിക്കൂട്ടുകളും പച്ചക്കറി നീരുകൊണ്ട് ഡിസൈൻ ചെയ്ത ബെഡ് ഷീറ്റും പില്ലോ കവറും സാരിയും പ്രത്യേക ആകർഷണം.
നൂലുകൊണ്ട് തയ്യാറാക്കിയ പാവകൾ കൗതുകം ലേശം കൂട്ടുമെന്നതിൽ തർക്കമില്ല. എൽ ഇ ഡി , ഇൻവേർട്ടർ ബൾബുകളും തയ്യാറിക്കി നൽകുന്നതും കുട്ടികൾ തന്നെ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭത്തിന് കൊല്ലം കലോത്സസവത്തിൽ ലഭിക്കുന്നത് മികച്ച പ്രതികരണം.