ഇന്ന് 2024 ഫെബ്രുവരി 29. കലണ്ടറില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിരുന്നു വരുന്ന അപൂര്‍വ്വ ദിവസമാണിന്ന്. ഫെബ്രുവരിയില്‍ 29 ദിവസങ്ങളുള്ള ഇത്തരം വര്‍ഷങ്ങള്‍ അധിവര്‍ഷം എന്നാണ് അറിയപ്പെടുന്നത്.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം എന്നാല്‍ 365 ദിവസം, അഞ്ച് മണിക്കൂര്‍, 48 മിനിറ്റ്, 46 സെക്കന്‍ഡ് ആണ്. പക്ഷെ ഒരു സാധാരണ വര്‍ഷത്തില്‍ 365 ദിവസം മാത്രമാണുള്ളത്. അതിനാല്‍ ഇവിടെ അഞ്ച് മണിക്കൂര്‍ ബാക്കിയാണ്. ഈ അഞ്ച് മണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്താണ് നാലാം വര്‍ഷം മറ്റൊരു ദിവസം കൂടി ഉള്‍പ്പെടുത്തുന്നത്. ഈ ദിവസത്തെയാണ് ലീപ് ഡേ എന്നുവിളിക്കുന്നത്. ഇതിനുമുമ്പ് 2020ലായിരുന്നു ലീപ് ഇയര്‍ വിരുന്നെത്തിയത്. സാധാരണ വര്‍ഷങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമായിരിക്കും. അതായത് ജനുവരി ഒന്നും ഡിസംബര്‍ 31 ഒരേ ദിവസമായിരിക്കും. എന്നാല്‍ ലീപ് ഇയര്‍ അഥവാ അധിവര്‍ഷത്തില്‍ ജനുവരിയില്‍ വര്‍ഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബര്‍ 31 വരുന്നത്. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അധിവര്‍ഷത്തിന്റെ ഉത്ഭവം. റോമന്‍ക്കാരാണ് ഫെബ്രുവരി 29 ലീപ് ഡേയായി അവതരിപ്പിച്ചത്.
1876ലെ ലിറ്റില്‍ ബിഗോര്‍ണ്‍ യുദ്ധം, 1912-ല്‍ ടൈറ്റാനിക് മുങ്ങിയത്, 1752-ല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ വൈദ്യുതി കണ്ടെത്തിയതെല്ലാം ഫെബ്രുവരി 29 ലെ അധിവര്‍ഷത്തിലാണ്. ഫെബ്രുവരി 29നു ജനിച്ചവര്‍ 'ലീപ്ലിങ്', ലീപ്‌സ്റ്റേഴ്‌സ്, ലീപ് ഡേ ബേബിസ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്ന മൊറാര്‍ജി ദേശായി, ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഇന്ത്യന്‍ ഷൂട്ടര്‍ പ്രകാശ് നഞ്ചപ്പ, ഇതിഹാസ ഭരതനാട്യം നര്‍ത്തകിയും കലാക്ഷേത്രയുടെ സ്ഥാപകയുമായ രുക്മിണി ദേവി, നടന്‍ അന്റോണിയോ സബാറ്റോ ജൂനിയര്‍, റാപ്പര്‍ ജാറൂള്‍, കവി റാപ്പര്‍ സൗള്‍ വില്യംസ,് റോപ്പ് പോള്‍ മൂന്നാമന്‍, ഇംഗ്ലീഷ് കവി ജോണ്‍ ബൈറോം തുടങ്ങിയ പ്രമുഖര്‍ ജനിച്ചത് ഫെബ്രുവരി 29നാണ്.ലോകമെമ്പാടും ഏകദേശം 50 ലക്ഷം ജനങ്ങള്‍ ലീപ് ഡേയില്‍ പിറന്നാള്‍ ആഘോഷിക്കുന്നുണ്ടെന്നാണ് കണക്ക്. ലീപ് ഡേയില്‍ ജനിച്ചവര്‍ ഫെബ്രുവരി 28നോ മാര്‍ച്ച് ഒന്നിനോ ആണ് സാധാരണയായി പിറന്നാള്‍ ആഘോഷിക്കാറുള്ളത്. ലീപ് ഡേയ്ക്ക് മറ്റൊരു രസകരമായ പ്രത്യേകത കൂടിയുണ്ട്. ഐറിഷില്‍ ലീപ് ഡേ ബാച്ചിലേഴ്‌സ് ഡേ ആയി ആഘോഷിക്കാറുണ്ട്.