Share this Article
News Malayalam 24x7
പത്രപ്രവര്‍ത്തനത്തില്‍ നിന്നും ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്ന മുരളി ഗോപിക്ക് ഇന്ന് പിറന്നാള്‍
Today is the birthday of Murali Gopi, who entered the film industry from journalism

പത്രപ്രവര്‍ത്തനത്തില്‍ നിന്നും ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നവരില്‍ പ്രേക്ഷകര്‍ക്ക് ഏറേ പ്രിയപ്പെട്ടവരിലൊരാളായി തീര്‍ന്നയാളാണ് മുരളിഗോപി. മരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ എന്നതിലുപരി തന്റെ സിനിമകളിലൂടെ സമൂഹത്തില്‍ ഒളിഞ്ഞും പതിഞ്ഞും ജീവിക്കുന്ന പൊയ്മുഖങ്ങളെ തുറന്നുകാട്ടാന്‍ മുരളി ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുരളി ഗോപിയുടെ 52-ാം ജന്‍മദിനമാണിന്ന്.

രസികന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയായിരുന്നു മുരളീഗോപി എന്ന തിരക്കഥാകൃത്തിന്റെ ജനനം. ചിത്രത്തിലൂടെ തന്നെയായിരുന്നു മുരളിയിലെ നടന്റെ അരങ്ങേറ്റവും.

ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും കാള ഭാസ്‌കരന്‍ എന്ന കഥാപാത്രം പ്രേക്ഷകരില്‍ ഇടം പിടിച്ചിരുന്നു. ശേഷം ബ്ലെസിയുടെ ഭ്രമരത്തിലും പ്രധാനവേഷം ചെയ്തിരുന്നു. 2012ല്‍ പുറത്തിറങ്ങിയ 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിനാണ് രണ്ടാമത് തിരക്കഥയൊരുക്കിയത്.

പിന്നീട് തിരക്കഥയൊരുക്കിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം കേരളരാഷ്ട്രീയത്തിലെ പല വസ്തുതകളും പുറത്ത് കൊണ്ടുവരുന്നതായിരുന്നു. അത്‌കൊണ്ടുതന്നെ ധാരാളം വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രദര്‍ശനവിലക്കും നേരിട്ടിരുന്നു. 

സംഭാഷണങ്ങളില്‍ സമകാലികസംഭവങ്ങളെ ചരിത്രത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള മുരളിയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. കാലങ്ങള്‍ കഴിയുമ്പോള്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ എമ്പുരാന്റെ തിരക്കഥാകൃത്താണ് മുരളീഗോപി.

ചിത്രത്തിന്റെ ഒന്നാം ഭാഗമായ ലൂസിഫറിലെ സംഭാഷണങ്ങള്‍ മുരളീഗോപിയുടെ നിരീക്ഷണപാടവത്തെ തുറന്നുകാട്ടുന്നതാണ്. സിനിമ എന്നാല്‍ കേവലമൊരു വാണിജ്യോല്‍പ്പന്നം മാത്രമായി കാണുന്നവര്‍ക്കിടയില്‍ മുരളീഗോപിയുടെ തിരക്കഥകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുകതന്നെ ചെയ്യും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories