സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായി യുറാനസിനെ അടയാളപ്പെടുത്തിയിട്ട് 243 വര്‍ഷം തികയുന്നു. സൂര്യനില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനപ്പെടുത്തി ഏഴാം സ്ഥാനമാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗ്രഹമാണ് യുറാനസ്. കൂടുതലറിയാം ഈ വാതകഭീമനെപ്പറ്റി.
1781 മാര്‍ച്ച് 13ന് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്ല്യം ഹെര്‍ഷല്‍ ആണ് യുറാനസ് എന്ന ഗ്രഹത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ജലാംശം ഉണ്ടെങ്കിലും ഗ്രഹത്തിന്റെ ഭൂരിഭാഗവും അമോണിയം, മീഥെയ്ന്‍ വാതകങ്ങളാല്‍ സമ്പന്നമാണ്.
അസ്ഥിരമായ ആവരണപാളിക്കുള്ളില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ യുറാനസിന്റെ അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍, ഹീലിയം നാതകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ചില ഗ്രഹങ്ങളില്‍ കാണപ്പെടാറുള്ള പോലത്തെ കാന്തികവലയം യുറാനസിന്റെ ചുറ്റിനുമുണ്ട്. എന്നാല്‍ വലയത്തിന്റെ ഇരുണ്ടനിറം കാരണം ആഗിരണം ചെയ്യുന്നതിന്റെ രണ്ട് ശതമാനം മാത്രമേ അത് പ്രതിഫലിപ്പിക്കാറുള്ളു. അത്‌കൊണ്ട്തന്നെ നഗ്നനേത്രങ്ങളാല്‍ യുറാനസിന്റെ വലയം കാണാന്‍ സാധിക്കില്ലാ.
മറ്റ് ഗ്രഹങ്ങള്‍ക്കെല്ലാം പേര് വന്നത് റോമന്‍ ദേവന്‍മാരില്‍നിന്നുമാണെങ്കില്‍ ഗ്രീക്ക് ദേവനായ ഔറാനസില്‍ നിന്നുമാണ് ഗ്രഹത്തിന് പേര് ലഭിച്ചതെന്ന പ്രത്യേകതയും യുറാനസിനുണ്ട്. ഭൂമിയിലെ ഒരുദിവസമെന്നത് 24 മണിക്കൂര്‍ ആണെങ്കില്‍ യുറാനസിലേത് 17 മണിക്കൂറാണ്. പക്ഷേ വര്‍ഷത്തിലേക്ക് വരുമ്പോള്‍ ഇത് മാറും. ഭൂമിയിലെ ഒരുവര്‍ഷം യുറാനസില്‍ 84 വര്‍ഷമാണ്. 1977ല്‍ നാസ അയച്ച വൊയേജര്‍-2 എന്ന ദൗത്യമാണ് യുറാനസിനെ പറ്റിപ്പഠിച്ച ഏകദൗത്യം.