Share this Article
News Malayalam 24x7
'ഓരോ തുള്ളി വെള്ളവും അമൂല്യമാണ്' ; ഇന്ന് ലോക ജലദിനം
'Every drop of water is precious' ; Today is World Water Day

ഇന്ന് ലോക ജലദിനം. ലോകം കടുത്ത ചൂടിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ലോക ജലദിനം എത്തുന്നത്. പലയിടത്തും ജലക്ഷാമം അനുഭവപ്പെടുമ്പോൾ ജലം അമൂല്യമാണെന്ന ഓർമപ്പെടുത്തലാണ് ഈ ദിനവും നൽകുന്നത്.

ഇന്ന് മാർച്ച് ഇരുപത്തിരണ്ട് ലോക ജലദിനം. വിവേകപൂർണ്ണമായി ഓരോ തുള്ളി ജലവും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചാണ് ഓരോ ലോക ജലദിനവും നമുക്ക് മുൻപിലെത്തുന്നത്. 1992ൽ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനത്തിലാണ് ജലദിനം എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്.

ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്നായിരുന്നു നിർദേശം. ഇത് അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതൽ മാർച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 

ലോകമെമ്പാടുമുള്ള ജലസ്രോതസ്സുകളുടെ തത്സ്ഥിതിയേയും ജലവിഭവ വിനിയോഗത്തേയും കുറിച്ചുള്ള വേൾഡ് വാട്ടർ ഡെവലപ്മെന്റ് റിപ്പോർട്ട് പുറത്തിറക്കുന്നതും ഇതേ ദിവസം തന്നെ.ശുദ്ധ ജലത്തിന്റെ പ്രാധാന്യവും സുസ്ഥിര പരിപാലനത്തിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടാൻ ഐക്യരാഷ്ട്ര സംഘടനയാണ് എല്ലാ വർഷവും ജലദിനാചരണത്തിനു നേതൃത്വം നൽകുന്നത്.

അതേസമയം,ഓരോ ദിനവും പിന്നിടുമ്പോൾ ലോകം കടുത്ത വരൾച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതും യഥാർഥ്യമാണ്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു.

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമാവുന്നു. മഹാനദികൾ  മാലിന്യക്കൂമ്പാരങ്ങളാവുന്നു.കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. സുസ്ഥിര വികസനത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനവും,ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഓർമയിലുണ്ടെങ്കിലേ വരൾച്ച എന്ന മഹാമാരിക്ക് ശാശ്വത പരിഹാരമുടക്കാൻ സാധിക്കൂ...          

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories