Share this Article
News Malayalam 24x7
ഇന്ന് ഓശാന ഞായര്‍
Today is palm Sunday

ലോകമെമ്പാടുമുള്ള ക്രൈസ്ത വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കുന്നു. പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് വിശുദ്ധ വാരാഘോഷത്തിന്  തുടക്കമായത്. സംസ്ഥാനത്തെ, വിവിധ ദേവാലയങ്ങളില്‍ ലോക്സഭാ സ്ഥാനാർത്ഥികളും പ്രാർത്ഥനകളിൽ പങ്കാളികളായി. 

ക്രിസ്തുവിന്റെ ജറുസലേം സ്മരണ പുതുക്കി ലോകം ഇന്ന് ഓശാന ഞായർ ആഘോഷിക്കുകയാണ്.  ദേവാലയങ്ങളില്‍ കുരുത്തോല  പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു.  ഇന്നു മുതൽ വിശ്വാസികള്‍ വിശുദ്ധവാരാചരണത്തിലേക്ക് പ്രവേശിക്കുകയാണ്.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പ്രാർത്ഥനകൾക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.എറണാകുളത്ത് സെൻ്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത തലവന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രോപോലീത്ത ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ഡോ വര്‍ഗീസ് ചക്കാലക്കലും ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  വിശ്വാസികളെ നേരില്‍ കാണാനും ചടങ്ങളുകളില്‍ പങ്കെടുക്കാനും വിവിധ ലോക്സഭാ സ്ഥാനാര്‍ത്ഥികളും എത്തിയിരുന്നു.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories