സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ലോകമെമ്പാടുമുളള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.യാതനകളും വേദനകളും മറികടന്ന് ഉയര്‍പ്പിന്റെ ഒരു മൂന്നാം നാള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്.
ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശില്‍ ജീവന്‍വെടിഞ്ഞ ക്രിസ്തുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയ്ക്കായാണ്് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമയാണ് ഈസ്റ്ററിനെ കരുതുന്നത്.
ഈസ്റ്ററിന് മുമ്പുള്ള ഏഴ് ദിവസങ്ങളും ഏറെ വിശുദ്ധമായാണ് ക്രൈസ്തവര്‍ കാണുന്നത്.ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിക്കുന്നത്. ക്രിസ്തുദേവന്‍ ശിക്ഷ്യരോടൊപ്പം അവസാനത്തെ അത്താഴം കഴിച്ച പെസഹാ വ്യാഴവും തുടര്‍ന്ന് ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
പള്ളികളില്‍ ഈസ്റ്ററിന് പ്രത്യേക ശുശ്രൂഷകള്‍, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ഈസ്റ്ററിന്റെ സന്ദേശം ഭാവിയിലേക്കും പ്രത്യാശയും പ്രചോദനവും പകരുന്നതാണ്. വര്‍ണ്ണശബളമായ ഈസ്റ്റര്‍ എഗ്ഗ് ആണ് ഈസ്റ്റര്‍ ദിവസത്തെ താരം. മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ തുടങ്ങിയ ഈസ്റ്റര്‍ എഗ്ഗ് പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകര്‍ന്ന് ഉയര്‍പ്പിന്റെ ഒരു മൂന്നാം നാള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ് ഈസ്റ്റര്‍ നല്‍കുന്നത്.