'കൗമാര കലാവിസ്മയത്തിന് തിരിതെളിഞ്ഞു' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. കലാപ്രകടനം എന്നതിനും അപ്പുറം അതിജീവനത്തിന്റെ വേദി കൂടിയാണ് കലോത്സവമെന്നും കലാമേള നന്മ കൂടി ഉയര്‍ത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.