Share this Article
News Malayalam 24x7
കലോത്സവ വേദിയില്‍ ഐസ്‌ക്രീം വിതരണം ചെയ്ത് പൊലീസ്
Police serve ice cream to students at school arts festival

കലോത്സവ നഗരിയിലെ പ്രധാന വേദിയിലുള്ള കേരള പൊലീസിന്റെ സ്റ്റാൾ ഏവർക്കും പ്രിയപ്പെട്ടതാകുന്നത് ആശ്വാസമേകിയാണ്. വേദിക്ക് പുറത്തെ ചൂട് തണുപ്പിക്കാൻ ഐസ് ക്രീം ഉൾപ്പെടെ വിതരണം ചെയ്താണ് കേരള പൊലീസ്  താരമാകുന്നത്.


സംസ്ഥാന സ്‌കൂള്‍ കലോത്സവം ; സൗജന്യ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി ബസുകള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തിയ എല്ലാവര്‍ക്കും ഒരുപോലെ സൗജന്യ യാത്രാ സൗകര്യം ഒരിക്കിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി ബസുകള്‍. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതല്‍ രാത്രി 9 മണിവരെയാണ് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തുന്നത്.

വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്. നെയ്യാറ്റിന്‍കര എം എല്‍ എ കെ.ആന്‍സലന്റെ നേതൃത്വത്തില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories