സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങുണർന്ന് ഇന്ന് മൂന്നാം ദിനം. ആദ്യരണ്ടു ദിവസത്തേ മത്സരങ്ങളുടെ ഫലങ്ങൾ പുറത്തുവന്നപ്പോൾ 449 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ തൃശൂരും,446 പോയിന്റുമായി കോഴിക്കോടും തൊട്ടു പിന്നിലുണ്ട്. ഇന്നലെ നടന്ന മത്സരങ്ങളിൽ ഗോത്ര കലകളും, നാടകവും ജനപ്രിയ ഇനങ്ങളായി മാറി.