Share this Article
News Malayalam 24x7
സംസ്ഥാന സ്കൂൾ കലോത്സവം നാലാം നാൾ; കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം
 School kalaolsavam

സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 713 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തൊട്ടുപിന്നാലെ 708 പോയിന്റുമായി തൃശ്ശൂരും കോഴിക്കോടും ഉണ്ട്. 


മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ;സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്തുന്ന സര്‍വ്വേ ഇന്ന്

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്തുന്ന സര്‍വ്വേ ഇന്ന് തുടങ്ങും. ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ സമിതി നിര്‍ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തല്‍ നടത്തുക.

പുഴയില്‍ ഉരുള്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയ സ്ഥലത്ത് നിന്നും 30 മീറ്ററും ചില ഭാഗങ്ങളില്‍ 50 മീറ്ററും സമിതി നിശ്ചയിച്ച സോണ്‍ പരിധി.

സമിതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ ഏതെങ്കിലും വീടുകള്‍ ഒറ്റപ്പെടുകയാണെങ്കില്‍ അവ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിലേക്ക് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories