സംസ്ഥാന സ്കൂൾ കാലോത്സവ സ്വർണ്ണകപ്പുമായി വരുന്ന തൃശൂർ ടീമിനെ വിവിധ സ്ഥലങ്ങളിൽ സ്വീകരിക്കും. രാവിലെ 9 മണിക്ക് ജില്ലാ അതിർത്തിയായ കൊരട്ടിയിൽ ആദ്യ സ്വീകരണം നൽകും. തുടർന്ന് 9.45ന് ചാലക്കുടിയിലും, 10.30ന് പുതുക്കാടും, 11മണിക്ക് ഒല്ലൂരും സ്വീകരണം നൽകും. 11.30 ന് തൃശൂർ മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം ചേരും.
സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ - വിദ്യാർത്ഥികൾ - രക്ഷകർത്താക്കൾ - അധ്യാപകർ പങ്കെടുക്കും. ഇന്ന് തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിജയദിനമായി ആചരിക്കും.