Share this Article
News Malayalam 24x7
യൂട്യൂബ് റാണികൾ: കോടികൾ വരുമാനമുള്ള ഇന്ത്യൻ വനിതാ യൂട്യൂബർമാർ
വെബ് ടീം
posted on 10-02-2025
6 min read
Indian Women YouTubers Earning Millions

യൂട്യൂബ് വെറുമൊരു വിനോദോപാധിയാണെന്ന് ഇനിയും കരുതുന്നവരുണ്ടോ? എങ്കിൽ നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്! ഇന്ന് യൂട്യൂബ് പലരുടെയും പ്രധാന വരുമാന മാർഗ്ഗമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. സ്വന്തം കഴിവുകൾ കൊണ്ട് ലോകം കീഴടക്കി കോടികൾ നേടുന്ന ലേഡീസ് സൂപ്പർസ്റ്റാർസിനെക്കുറിച്ച് കേട്ടാൽ എങ്ങനെയിരിക്കും? ഞെട്ടണ്ട, ഇത് സത്യമാണ്! ലക്ഷങ്ങളല്ല, കോടികളാണ് ഇവർ യൂട്യൂബിലൂടെ സമ്പാദിക്കുന്നത്. 


45 കോടി രൂപ വരെയാണ്  ഇവരിൽ ചിലരുടെ വാർഷിക വരുമാനം! വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ? പല വിഷയങ്ങളിൽ വീഡിയോകൾ ചെയ്ത് നിങ്ങളെ രസിപ്പിക്കുകയും അറിവ് പകരുകയും ചെയ്യുന്ന സാധാരണക്കാരായ കുറേ സ്ത്രീകൾ,  ഇനി നമുക്ക് ടോപ് ടെൻ ലിസ്റ്റിലേക്ക് കടക്കാം. ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതാ യൂട്യൂബർമാരുടെ ലിസ്റ്റ് ഇതാ:

  1.  ശ്രുതി അർജുൻ ആനന്ദ് (Shruthi Arjun Anand)

ഈ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത് ശ്രുതി അർജുൻ ആനന്ദാണ്. മേക്കപ്പ്, ബ്യൂട്ടി ട്യൂട്ടോറിയൽ വീഡിയോസിലൂടെ 2010-ൽ യൂട്യൂബ് കരിയർ തുടങ്ങിയ ശ്രുതി, പിൽക്കാലത്ത് ഫാഷൻ, ലൈഫ് സ്റ്റൈൽ, ഫാമിലി വ്ലോഗ്‌സ് ഒക്കെ ചെയ്ത് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇപ്പോൾ ശ്രുതിക്ക് 1.2 കോടി സബ്സ്ക്രൈബേഴ്സ് ഉണ്ട്. കേട്ടോ കേട്ടോ ഇപ്പോഴത്തെ ആസ്തി ഏകദേശം 45 കോടി രൂപയാണ്!

  1.  നിഷ മധുലിക (Nisha Madhulika)

രണ്ടാമത്തെ താരം നിഷ മധുലിക, കിടിലൻ പാചക വീഡിയോസുമായി നിഷ വീട്ടമ്മമാരുടെ മനം കവർന്നു. 2011-ൽ യൂട്യൂബ് ചാനൽ തുടങ്ങിയ നിഷ, ലളിതമായ സസ്യാഹാര വിഭവങ്ങളിലൂടെയാണ് പ്രശസ്തയായത്. റെസിപ്പീസ് ഒക്കെ നല്ല വിശദീകരണത്തോടെ പറഞ്ഞുതരുന്നത് കൊണ്ട് വീട്ടമ്മമാർക്ക് നിഷ മധുലിക ഒരു ഫേവറേറ്റ് ആണ്. നിഷ മധുലികയ്ക്ക് ഇപ്പോൾ 1.47 കോടി സബ്സ്ക്രൈബേഴ്സ് ഉണ്ട്. ആസ്‌തി കേട്ടാൽ വീണ്ടും ഞെട്ടും, 30 കോടി രൂപ!

  1.  കോമൾ പാണ്ഡെ (Komal Pandey)

മൂന്നാമത്തെ പൊസിഷനിൽ കോമൾ പാണ്ഡെ, ഫാഷൻ ലോകത്തെ താരം. 2017-ൽ യൂട്യൂബ് ചാനൽ തുടങ്ങിയ കോമൾ, ബ്യൂട്ടി, ഫാഷൻ, സ്റ്റൈലിംഗ് വീഡിയോസുമായി പെട്ടെന്ന് ഹിറ്റായി. യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് മുൻപ് കോമൾ പോപ്പ് എക്സ് ഒയിൽ ജോലി ചെയ്യുകയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിൽ സ്റ്റൈലിഷ് ഫോട്ടോസ് ഒക്കെ ഇട്ട് കോമൾ ഇന്ത്യയിലെ ഒരു ടോപ് ഫാഷൻ ഇൻഫ്ലുവെൻസർ ആയി മാറി. കോമൾ പാണ്ഡെയുടെ ആസ്‌തി 30 കോടി രൂപയാണ്.

  1.  പ്രജക്ത കോലി (Prajakta Koli) / MostlySane

നാലാമത്തെ റാങ്കിൽ പ്രജക്ത കോലി, മോസ്റ്റ്‌ലി സെയ്ൻ എന്നും അറിയപ്പെടുന്നു. 2015-ൽ യൂട്യൂബ് ചാനൽ തുടങ്ങിയ പ്രജക്തക്ക് ഇപ്പോൾ 7.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. പ്രജക്ത മിക്ക വീഡിയോസിലും ഒന്നിലധികം വേഷങ്ങൾ ചെയ്യും, നല്ല കോമഡിയും ഫൺ കണ്ടന്റും ഒക്കെ ആയിട്ടാണ് വീഡിയോസ് ചെയ്യുന്നത്. ഫണ്ണും എന്റർടൈന്മെന്റും ഇഷ്ടപ്പെടുന്നവർക്ക് പ്രജക്ത ഒരു ഫേവറേറ്റ് ആണ്. പ്രജക്തയുടെ ആസ്‌തി 16 കോടി രൂപ.

  1.  അനിഷ ദീക്ഷിത് (Anisha Dixit) / Rickshawali

അഞ്ചാമത്തെ പൊസിഷനിൽ അനിഷ ദീക്ഷിത്, റിക്ഷാവാലി എന്ന പേരിലും അറിയപ്പെടുന്നു. 2013-ൽ യൂട്യൂബ് ചാനൽ തുടങ്ങിയ അനിഷ, കോമഡിയും സോഷ്യൽ അവേർനെസ്സ് വീഡിയോസുമായിട്ടാണ് പോപ്പുലർ ആയത്. അനിഷയുടെ ചാനലിന് 3.44 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. അനിഷയുടെ ആസ്‌തി ഏകദേശം 15 മുതൽ 20 കോടി രൂപ വരെയാണ് പറയുന്നത്.

ഇനിയും ലിസ്റ്റ് ബാക്കിയുണ്ട്. റാങ്ക് 6 മുതൽ 10 വരെ ആരൊക്കെയാണെന്ന് നോക്കാം. 

നിഹാരിക സിംഗ് (Niharika Singh) - 13 കോടി രൂപ, 

പൂജ ലുത്ര (Pooja Luthra) - 9 കോടി രൂപ, 

കപിത സിംഗ് (Kapita Singh) - 6-7 കോടി രൂപ, 

ഹിമാൻഷി ദേക്വാനി (Himanshi Dhekwani) - 1-2 കോടി രൂപ. 

ഇവരൊക്കെ അവരവരുടെ തനതായ കഴിവുകൾ കൊണ്ട് യൂട്യൂബിൽ സൂപ്പർ താരങ്ങളായി മാറിയവരാണ്.

അപ്പൊ കേട്ടില്ലേ, യൂട്യൂബിന്റെ ശക്തി! ഇവ‍രൊക്കെ സാധാരണക്കാരായ സ്ത്രീകൾ ആണ്, പക്ഷെ ഇന്ന് സ്വന്തം കഴിവുകൊണ്ട് കോടീശ്വരിമാരായി മാറി. നിങ്ങൾക്കും ഇതുപോലെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ ഇഷ്ടമുള്ള കണ്ടെന്റ് ക്രിയേറ്റ് ചെയ്യുക, കഠിനാധ്വാനം ചെയ്യുക, വിജയം ഉറപ്പാണ്. അപ്പോൾ നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഇന്ന് തന്നെ നിങ്ങളുടെ യൂട്യൂബ് ചാനൽ തുടങ്ങൂ, ഒരുപക്ഷേ അടുത്ത കോടീശ്വരി യൂട്യൂബർ നിങ്ങളായിരിക്കാം!



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article