Share this Article
News Malayalam 24x7
ഇന്ന് അബ്രഹാം ലിങ്കന്റെ ജന്‍മവാര്‍ഷികം
Abraham Lincoln

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കണ്‍ന്റെ 205-ാം ജന്‍മവാര്‍ഷികമാണിന്ന്. തോല്‍വികളില്‍ തളരാതെ, ജീവിതത്തില്‍ നേരിട്ട ദുരിതങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയിട്ടുള്ള ലിങ്കണ്‍ന്റെ കഥ ആബാലവൃദ്ധം പ്രേക്ഷകര്‍ക്കും ഒരു പാഠപുസ്തകമാണ്.

1809ല്‍ കെന്‍ടക്കിയിലെ ദരിദ്രകുടുംബത്തിലാണ് അബ്രഹാം ലിങ്കണ്‍ന്റെ ജനനം. കുടിയേറ്റക്കാരായത് കൊണ്ട് ബാല്യകാലത്ത് പലയിടങ്ങളിലായിരുന്നു ലിങ്കണ്‍ന്റെയും കുടുംബത്തിന്റെയും താമസം. ലിങ്കണ്‍ന്റെ ജീനിതത്തിലെ ആദ്യദുരന്തം അദ്ദേഹത്തിന്റെ 9-ാം വയസ്സിലാണ്. 

ക്ഷീരരോഗം ബാധിച്ചാണ് 1818-ല്‍ലിങ്കണ്‍ന്റെ അമ്മ മരണപ്പെടുന്നത്. ശേഷം വിഷാദം നിറഞ്ഞ ദിവസങ്ങളായിരുന്നെങ്കിലും പിന്നീട് ലിങ്കണ്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. 

പഠനത്തില്‍ തല്‍പ്പരനായിരുന്ന ലിങ്കണ്‍ ചെറുപ്പത്തില്‍ തന്നെ പലതരം ജോലികള്‍ ചെയ്തുകൊണ്ട് പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീടുള്ള ജീവിതയാത്രയില്‍ ദുരന്തങ്ങളും തോല്‍വികളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. മക്കളുടെ മരണം, ഭാര്യയുമായ കലഹങ്ങള്‍ എല്ലാം ലിങ്കണെ ഒറ്റപ്പെടലിലേക്ക് നയിച്ചു. പക്ഷെ അവിടൊന്നും തളര്‍ന്നില്ലാ ലിങ്കണ്‍.

 രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷവും പരാജയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒടുക്കം നേരിട്ട ദുരനുഭവങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് 1860ല്‍ അമേരിക്കയുടെ 16-ാം പ്രസിഡന്റായി ലിങ്കണ്‍ തിരഞ്ഞെടുക്കപ്പെട്ടു. 

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലിങ്കണ് സാധിച്ചു. 1865ലാണ് അബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ചെറിയ തോല്‍വികളില്‍ ജീവിതം വരെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം അറിയേണ്ടത് ഇദ്ദേഹത്തിന്റെ കഥയാണ്, പരാജയം മാത്രം സമ്പാദ്യമായിട്ടുള്ളവന്‍ ഒരു രാഷ്ട്രത്തിന്റെ തലവനായ കഥ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article