ഗാസയില്‍ ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. റഫായിലും ഖാന്‍ യൂനിസിലും ഇന്നലെ നടന്ന ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 5 കുട്ടികളുമുണ്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ് ട്രീയ നേതാവ് സാലഹ് അല്‍ബാര്‍ദാവിലും ഭാര്യയും കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം അര ലക്ഷം കടന്നു. 50,021 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 11,300 ആയതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.