ജമ്മു-കാശ്മീരിലെ ബന്ദിപ്പോറയിൽ ലക്ഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സൈന്യം. ലക്ഷ്കർ കമാൻഡർ അൽത്താഫ് ലല്ലിയേയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. പ്രദേശത്ത് സൈന്യവും ഭീകരരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യ സൈന്യം അറിയിച്ചു.