പഹല്‍ഗാമിൽ 26 പേരുടെ ജീവനെടുത്ത അഞ്ചിൽ രണ്ട് ഭീകരരുടെ രേഖചിത്രം കൂടി പുറത്തുവിട്ട് അന്വേഷണ ഏജൻസികൾ. ആക്രമണം നടത്തിയവരിൽ രണ്ടു പേർ പാകിസ്ഥാൻകാരാണെന്ന് ജമ്മു-കാശ്മീർ പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് നടത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് കാശ്മീരില്‍ എത്തും.