സന്ധിയില്ലാ സമരവുമായി ആശമാർ മുന്നോട്ട്. രാപ്പകൽ സമരം 48 ദിവസം പിന്നിട്ടു, നിരാഹാര സമരം തുടങ്ങി ഇന്ന് പത്താം നാൾ. തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ആശാ പ്രവർത്തകർ. പ്രാദേശിക തലങ്ങളിലും സമരം വ്യാപിപിക്കും. ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനുള്ള സമരക്കാരുടെ നിലപാടിൽ മാറ്റമില്ല.