ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂർ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഹോം ടീമിനെ 50 റണ്‍സിനാണ് ബെംഗളൂർ പരാജയപ്പെടുത്തിയത്. ബെംഗളൂർ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 146 റണ്‍സെടുത്തു പുറത്തായി. 2008നുശേഷം ചെപ്പോക്കില്‍ ആദ്യ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂർ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി