കേരള സർവകലാശാലയിൽ MBA ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ വി സി വിളിച്ച യോഗം ഇന്ന് ചേരും. പരീക്ഷാ കൺട്രോളറും സർവകലാശാല രജിസ്ട്രാറും യോഗത്തിൽ പങ്കെടുക്കും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ എന്ത് നടപടി സ്വീകരിക്കും എന്നതിൽ തീരുമാനം വന്നേക്കും. പുന:പരീക്ഷ സംബന്ധിച്ച കാര്യത്തിലും തീരുമാനം ഉണ്ടായേക്കും..