തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. 455 ആം മുറിയിൽ നിന്നാണ് 20 ഗ്രാംകഞ്ചാവ് പിടികൂടിയത്. മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഹോസ്റ്റലിലെ 455 ആം മുറിയിൽ നിന്ന് ആണ് 20ഗ്രാം കഞ്ചാവ് പിടികൂടിയത്. മുറികളിലെ പരിശോധന എക്സൈസ് സംഘം പൂര്‍ത്തിയാക്കി മടങ്ങുമ്പോൾ മറ്റൊന്നും കണ്ടെത്തിയിട്ടില്ല.
ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നുവെന്നും പിടികൂടിയ ആള്‍ എസ്എഫ്ഐ ബന്ധമില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. ഹോസ്റ്റൽ വിദ്യാര്‍ത്ഥിയാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദര്‍ശ് പറഞ്ഞു.
അതേസമയം, ഹോസ്റ്റലിൽ വിദ്യാർത്ഥി അല്ലാത്ത ഒരാൾ എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്ന് കെഎസ് യു പ്രതികരിച്ചു.ലഹരിക്കെതിരായ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് എക്‌സൈസിന്റെ നടപടി. സംഭവം പരിശോധിക്കുമെന്നാണ് SFI നിലാപാട്.