സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ അടക്കം 600ഓളം പേരാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അധികവരുമാനം കണ്ടെത്താനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു.