തന്ത്രിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് അവധിയിൽ ആയിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു ജോലി രാജിവച്ചു.15 ദിവസത്തെ മെഡിക്കൽ ലീവും കഴിഞ്ഞ് ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫിസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
രാജി സ്വീകരിച്ചതായും ബാലുവിന്റെ രാജി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കുമെന്ന് ദേവസ്വം ചെയർമാൻ സി കെ ഗോപി പ്രതികരിച്ചു.. ബാലുവിന്റെ പകരക്കാരനായി റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനെ നിയമിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 24നാണ് ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാസം 6ന് കഴകം ജോലിയിൽ നിന്ന് ഓഫിസ് ജോലിയിലേക്ക് ബാലുവിനെ താൽക്കാ ലികമായി മാറ്റിയിരുന്നു.. കഴകം, മാലകെട്ട് പോലെയുള്ള പ്രവൃത്തികൾ ചെയ്യാൻ ക്ഷേത്രം തന്ത്രിമാരുടെ അഭി പ്രായവും സമ്മതവും കൂടാതെ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തന്ത്രിമാർ രംഗത്തു വന്നതോടെയാണ് ബാലുവിന്റെ ജോലിയിൽ മാറ്റം വന്നത്.
ഓഫീസ് ജോലിയിലേക്ക് മാറ്റിയതിന്റെ പിറ്റേന്ന് തന്നെ അവധിയെടുത്ത് ബാലു നാട്ടിലേക്കു മടങ്ങി..സംഭവം വാർത്തയായതോടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ മാർച്ച് 17ന് അവധി അവസാനിച്ച ശേഷം ബാലു വീണ്ടും മെഡിക്കൽ ലീവ് എടുക്കുകയായിരുന്നു. ഇതിനിടെ ഓഫിസ് ജോലിയിൽ തുടരാനാണ് തനിക്ക് താൽപര്യം എന്നു കാണിച്ച് ബാലു അഡ്മിനിസ്ട്രേറ്റർക്കു കത്ത് നൽകിയിരുന്നു. എന്നാൽ, ഓഫീസ് ജോലി അനുവദിക്കാൻ കഴിയില്ലെന്നും നിയമനം ലഭിച്ച കഴകം തസ്തികയിൽ തന്നെ ബാലു തുടരേണ്ടിവരും എന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു..
ജോലി ക്രമീകരണങ്ങളുടെ ഭാഗമായാണ് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനപ്രകാരം ബാലുവിനെ ഓഫിസ് ജോലിയിലേക്കു മാറ്റിയതെന്നും ദിവസം അറിയിച്ചിരുന്നു.. ഏറ്റവും ഒടുവിൽ മെഡിക്കൽ ലീവ് അവസാനിക്കുന്ന ദിവസമായ ഇന്നലെ ബാലു ക്ഷേത്രം ഓഫീസിൽ എത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായും ബാലുവിന്റെ ഒഴിവ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കുമെന്നും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി. കെ ഗോപി വ്യക്തമാക്കി.
കെ ബി ബാലു രാജിവച്ചത്തോടെ റാങ്ക് ലിസ്റ്റിലെ രണ്ടാമനെ പരിഗണിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻ മോഹൻദാസ് വ്യക്തമാക്കി. ബി എ ബാലുവിന് നിയമനം നൽകിയത് ജനറൽ വിഭാഗത്തിൽ ആയിരുന്നു. ഇനി നടക്കേണ്ടത് ഈഴവിഭാഗത്തിൽപ്പെട്ട ആളുടെ നിയമനമാണ്.റാങ്ക് പട്ടികയിൽ ഈഴവ വിഭാഗത്തിൽപ്പെട്ട ആളുണ്ടെങ്കിൽ നിയമനം നൽകും. ഇല്ലെങ്കിൽ ഈഴവിഭാഗത്തിൽപ്പെട്ട ആളുകൾക്കായി റിക്രൂട്ട്മെൻറ് നടത്തുമെന്നും മോഹൻദാസ് വ്യക്തമാക്കി.