പ്രായപരിധിയില്‍ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. സംസ്ഥാന സമിതികളിലെ പ്രത്യേക ക്ഷണിതാക്കള്‍ കൂടരുതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിലും ആശങ്ക. അതേ സമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും.