ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡിലെത്തി. തായ് പ്രധാനമന്ത്രി ഷിനവത്രയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള കരാറുകളിലും പ്രധാനമന്ത്രി ഒപ്പിടും. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.