മാർക്കറ്റിംഗ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനത്തിൽ ഇരയായ വിഷയത്തിൽ രണ്ടു വാദം. പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് ജില്ലാ ലേബർ ഓഫീസിന്റെ റിപ്പോർട്ട്.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലാണ് തൊഴിൽ പീഡനം ഉണ്ടായിയെന്ന് രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ജില്ലാ ലേബർ ഓഫീസിന്റെ റിപ്പോർട്ട്.രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ തൊഴിൽ പീഡനം എന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു എന്നതാണ് കണ്ടെത്തൽ.
നാലുമാസം മുൻപ് സ്ഥാപനത്തിലെ മുൻ ഉദ്യോഗസ്ഥൻ മനാഫ് തൊഴിലാളികളെ നിർബന്ധിച്ച പകർത്തിയ വീഡിയോയാണെന്നും , സ്ഥാപനത്തിൽ തൊഴിൽ പീഡനം ഉണ്ടായിട്ടില്ലെന്ന് സ്ഥാപനത്തിലെ നിലവിലെ ജീവനക്കാരൻ കേരള വിഷൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ സ്ഥാപനത്തിൽ നിരന്തരമായി മാനസികവും ശാരീരികവുമായി ഉപദ്രവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് സ്ഥാപനത്തിലെ മുൻജീവനക്കാരൻ പറഞ്ഞു
മാര്‍ക്കറ്റിംഗ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കഴുത്തില്‍ ബെല്‍റ്റിട്ട് നായയെ പോലെ നടത്തിക്കുക അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തുക, നിലത്തു നിന്ന് വെള്ളം നക്കി കുടിപ്പിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പകർത്തിയ വ്യാജ വീഡിയോ ആണെന്ന് ജില്ലാ ലേബർ ഓഫീസിന്റെ റിപ്പോർട്ട്.