മലപ്പുറത്ത് താന്‍ ഇന്നലെ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചെന്ന് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും, തന്നെ മുസ്ലീം വിരോധിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണോ എന്നതടക്കമുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗ ഭാഗങ്ങള്‍ വ്യാപക വിമര്‍ശനത്തിടയാക്കിയിരുന്നു.