വനംവകുപ്പിനെതിരായ ബിഷപ്പുമാരുടെ വിമർശനങ്ങൾക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ. പുരോഹിതന്മാർ അവരുടെ പദവിയോട് നീതിപുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഘർഷ മേഖലകളിൽ സമാധാനത്തിന്റെ ദൂതന്മാരായി പ്രവർത്തിക്കേണ്ടവരാണ് പുരോഹിതന്മാർ. കത്തോലിക്കാ സഭയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അതിരുവിട്ടുപോയോ എന്ന് പരിശോധിക്കട്ടെ. സംസ്ഥാനത്തെ നിരന്തരം വിമർശിക്കുന്ന സഭാനേതാക്കൾ കേന്ദ്രത്തെക്കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് ദുരൂഹമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.