വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവയ്ക്കും. രണ്ട് കരാറുകളാണ് പ്രധാനമായും ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യം ഒപ്പിടുക. തുറമുഖത്തിന്റെ വരുമാനം 20% കേന്ദ്രവുമായി പങ്കിടാം എന്ന രണ്ടാമത്തെ കരാറിൽ ചീഫ് സെക്രട്ടറിയും ഒപ്പുവയ്ക്കും.