രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നെന്നും ഭീകരവാദം ഒന്നിനും പരിഹാരമല്ല എന്നും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രം കാശ്മീരി ജനതയ്ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം. കാശ്മീരില്‍ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവും ഇല്ല മതങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.