Share this Article
image
watch poacher trailer ; ക്രൈം സീരീസായ പോച്ചറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
watch poacher trailer ; The trailer of crime series Poacher is out

യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ക്രൈം സീരീസായ പോച്ചറിന്റെ ട്രെയിലര്‍ പുറത്തിറക്കി. നിമിഷ  സജയന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 23 മുതല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തും.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. 

ഈ മാസം 23 ന് പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ല്‍ അധികം രാജ്യങ്ങളിലുള്ളവര്‍ക്കും ചിത്രം കാണാന്‍ സാധിക്കുന്നതാണ്. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35 ല്‍ അധികം ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും.

എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ പരമ്പരയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ജോര്‍ദാന്‍ പീലെയുടെ ഗെറ്റ് ഔട്ട്, സ്‌പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്‍സ്മാന്‍ തുടങ്ങിയ ഫീച്ചര്‍ ഫിലിം ഹിറ്റുകള്‍ സമ്മാനിച്ച ഓസ്‌കര്‍ ജേതാവായ പ്രൊഡക്ഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ് പോച്ചര്‍ നിര്‍മ്മിക്കുന്നത്. നടി, നിര്‍മ്മാതാവ്, സംരംഭക എന്നീ മേഖലകളില്‍ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article