ഏപ്രില്‍ 18 ലോകപൈതൃകദിനം. മനുഷ്യന്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നതിനും ലോകത്തിലെ പ്രകൃതിദത്ത വിഭവങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.ഈ വര്‍ഷത്തെ ലോകപൈതൃക ദിനത്തിന്റെ പ്രമേയം പൈതൃകവും കാലാവസ്ഥയും എന്നതാണ്.
ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരങ്ങളില്‍ ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങളാണുള്ളത്. ഇതില്‍ 36 എണ്ണം ഇന്ത്യയുടെ സംഭാവനയാണ്. താജ്മഹല്‍, കാസിരംഗ ദേശീയോദ്യാനം,അജന്താ ഗുഹകള്‍, അങ്ങനെ തുടങ്ങി ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന എത്രയെത്ര സ്ഥലങ്ങള്‍. ഇന്ത്യയില്‍ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത് ആഗ്ര കോട്ടയും അജന്ത ഗുഹയുമാണ്.