താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. റിമാന്‍റില്‍ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ നേരത്തെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്. ഷഹബാസിന്‍റെ കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.