താന്‍ വേട്ടയാടപ്പെട്ട നിരപരാധിയെന്ന് , കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യാക്കേസിലെ പ്രതി പി.പി ദിവ്യ. ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതുകൊണ്ടെന്നും സമൂഹത്തിന്റെ മനസ്സെന്നും വേട്ടക്കാരന്റേതെന്നും ദിവ്യ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ദിവ്യയുടെ പ്രതികരണം.
വീണ്ടുമൊരു ഇരവാദവുമായാണ് പിപി ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റർ ദിനാശംസ നേർന്നുകൊണ്ടാണ് നവീൻ ബാബു കേസ് പ്രതി ദിവ്യ താൻ നിരപരാധിയാണെന്ന തരത്തിൽ പരോക്ഷവാദം ഉയർത്തിയത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശുവെന്നും നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നും പി പി ദിവ്യ പറയുന്നു.
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയുമെന്നുമാണ് പിപി ദിവ്യയുടെ വിശദീകരണം. അതേസമയം ചതി പാർട്ടിക്കുള്ളിൽ നിന്നാണോ അല്ലെങ്കിൽ പുറത്ത് നിന്നാണോ എന്നത് ദിവ്യ വ്യക്തമാക്കിയിട്ടില്ല. കേസിൻ്റെ ഒരു ഘട്ടത്തിൽപോലും ദിവ്യയ്ക്ക് അനുകൂലമായി തെളിവുകൾ ലഭിക്കാത്തതിനാൽ തന്നെ ദിവ്യയുടെ ഇരവാദത്തിന് ആയുസ്സ് അധികമില്ലെന്നാണ് വിലയിരുത്തൽ.