രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി നിര്‍വഹിച്ചു. ഏറെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം ഒട്ടേറെ മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികളിൽ കേന്ദ്രം സഹായിച്ചില്ല, നിഷേധാത്മക നിലപാട് സ്വീകരിച്ചു.കേരളം തകരട്ടെ എന്ന് അവർ ആഗ്രഹിച്ചു. കേരളത്തിന്റെ അതിജീവനം ലോകം നോക്കികണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.