മുനമ്പം ഭൂമി സംബന്ധിച്ച കേസിലെ വാദം ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ പുനരാരംഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണ് അവധിക്ക് മുൻപ് ട്രിബ്യൂണൽ പരിശോധിച്ചിരുന്നത്. മുനമ്പം ഭൂമി കേസിൽ അന്തിമ ഉത്തരവ് ഇറക്കുന്നതിൽ നിന്ന് വഖഫ് ട്രിബ്യൂണലിനെ ഹൈക്കോടതി വിലക്കിയിട്ടും ഉണ്ട്.