ഗുണ്ടകളെ കണ്ട് ഓടിയെന്ന ഷൈന്‍ ടോമിന്റെ മൊഴി വിശ്വാസത്തിലെടുക്കാറായിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസി കമ്മീഷണര്‍. ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോമിനെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പുട്ട വിമലാദിത്യ. ഷൈന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേസില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു