ഡാൻസാഫ് സംഘത്തിന്ർറെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷൈന്റെ ഫോൺ പരിശോധിച്ചു. മൂന്ന് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഷൈനിന്റെ മൊഴി.എന്നാൽ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ ഹാജരാക്കിയത്. ഡാൻസഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചുവെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.