സിപിഒ റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കാന്‍ കഴിയില്ലെന്ന് സിപിഐഎം നേതാവ് പി.കെ ശ്രീമതി. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ കാണിക്കുന്നത് ദുര്‍വാശിയാണ്. ചിലര്‍ക്ക് തൊഴില്‍ ലഭിക്കണം ചിലര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട എന്ന തീരുമാനം സര്‍ക്കാരിന് ഇല്ല. തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണമെന്നും അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടതെന്നും സിപിഐഎം നേതാവ് പി.കെ ശ്രീമതി പറഞ്ഞു.