നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരിക്കേസിലെ തുടർനടപടി ആലോചിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ യോഗത്തിൽ തീരുമാനമെടുക്കും. അതേസമയം ഷൈന് എതിരായ നടി വിൻ സിയുടെ പരാതി ചർച്ച ചെയ്യാൻ ഫിലിം ചേംബറും സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയും ഇന്ന് യോഗം ചേരും.