മുതലപ്പൊഴിയിൽ പൊഴി മുറിക്കുന്ന ജോലികൾ തുടരുന്നു.കണ്ണൂരിൽ നിന്ന് വ്യാഴാഴ്ചയോടെ ട്രഡ്ജർ മുതലപ്പൊഴിയിൽ എത്തിച്ചു മണൽ നീക്കാൻ ആണ് തീരുമാനം. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലും ആണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കും. കഴിഞ്ഞദിവസം മത്സ്യതൊഴിലാളി സംഘടനകളുമായും സംയുക്ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് പൊഴി മുറിക്കാൻ ധാരണയായത്. പൊഴിമുഖത്ത് അടിഞ്ഞു കൂടിയിരുന്ന മണൽ പൂർണ്ണമായും നീക്കം ചെയ്യാതെ പൊഴിമുറിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു സമരസമിതിയുടെ തീരുമാനം. ആ തീരുമാനത്തിലാണ് കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ സമവായമുണ്ടായത്.