വാര്‍ത്തകളുള്ള കാലം മുതലേ വ്യാജ വാര്‍ത്തകളുമുണ്ട്. വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ വ്യാജവാര്‍ത്തകള്‍ പടരുകയും ചെയ്യും.
ഇപ്പോഴിതാ വാര്‍ത്തകളറിയാന്‍ സാങ്കേതികവിദ്യകള്‍ വര്‍ധിക്കുകയാണ്. വിരല്‍ത്തുമ്പില്‍ വാര്‍ത്തകളെത്തുമ്പോള്‍ വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉരുത്തിരിഞ്ഞുവരാന്‍ സമയമധികം വേണ്ട. ഇത്തരം വാര്‍ത്തകള്‍ വ്യാജമായി നിര്‍മിക്കുന്നതും പ്രശ്‌നങ്ങളുടെ ആക്കം കൂട്ടാന്‍ കാരണമാകുന്നു.
വ്യാജവാര്‍ത്തകളില്ലെങ്കിലോ.. ലോകത്തെ മാറ്റിമറിയ്ക്കാന്‍ കഴിവുള്ള ഒരു വിപ്ലവം തന്നെയായിരിക്കും അത്. അജണ്ടകളുപയോഗിച്ച് ഭരിക്കുന്ന ഭരണകൂടങ്ങളും പ്രശ്‌നക്കാരായ സംഘടനകളും ഇതോടെ അവസാനിക്കും. അത്തരത്തിലൊരു കാര്യം തന്നെയാണ് ഭാവിയില്‍ വരാന്‍ പോകുന്നത് എന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്..
സ്‌പെയിനിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ AyGLOO ആണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ച് പോരാടാന്‍ പോകുന്നത്. വാര്‍ത്ത വ്യാജമാണോ എന്നറിയാനായി എ ഐ സാങ്കേതികവിദ്യകളുപയോഗിച്ച് തിരച്ചില്‍ നടത്തി സത്യം കണ്ടെത്തും.
പ്രാധമിക ഘട്ടത്തിലുള്ള എ ഐ യുടെ വളര്‍ച്ച ലോകരാഷ്ട്രങ്ങള്‍ക്ക് വളരേയധികം ഉപകാരപ്രധമാകും എന്നാണ് വിദഗ്ദരുടെ നിഗമനം