Share this Article
പുതിയ പതിപ്പുമായി വിവോ വൈ11; വിലയും സവിശേഷതകളും നോക്കാം
വെബ് ടീം
posted on 02-04-2023
1 min read
vivo Y11 (2023) unveiled with Helio P35 SoC and 5,000 mAh battery

2014ൽ ആയിരുന്നു വിവോ വൈ11 എന്ന ഫോൺ അവതരിപ്പിച്ചത്. എൽ സി ഡി ഡിസ്പ്ലേ, 5 എം പി പ്രൈമറി ക്യാമറ, 1,700 mAh ബാറ്ററി എന്നിവയായിരുന്നു ഈ ഫോണിൻ്റെ സവിശേഷതകൾ. 2019ൽ ഈ ഫോണിൻ്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2023ൽ പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വിവോ. പുതിയ പതിപ്പിൽ ഡിസൈനിലും സവിശേഷതകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

2019ലെ പതിപ്പിന് സമാനമായി ഡിസ്പ്ലേയ്ക്ക് മുകളിൽ വാട്ടർഡ്രോപ്പ് നോച്ചിൽ ആണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറയുടെ കാര്യത്തിൽ  8MP f/1.8 മെയിൻ ക്യാമറയ്ക്ക് പകരം 5MP f/2.2 സെൽഫി ക്യാമറയുണ്ട്.

സ്‌ക്രീൻ വലുപ്പം 6.35" ൽ നിന്ന് 6.51" ആയി കൂടിയിട്ടുണ്ട്. അത് ഇപ്പോഴും HD+ റെസല്യൂഷനോടുകൂടിയ 60Hz LCD ആണ്.

2019 മോഡലിൽ നിന്ന് വ്യത്യസ്തമായി 2023 പതിപ്പിൽ ഫ്ലാറ്റ് ഫ്രെയിമുകളും ഫ്ലാറ്റ് റിയർ പാനലും ഉണ്ട്. ഫോണിന് പിന്നിൽ ചതുരത്തിലുള്ള പാനലിൽ വൃത്താകൃതിയിലുള്ള സ്ഥലത്ത് ആണ് 8 എംപി പ്രൈമറി ക്യാമറയും എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നത്.

2019 പതിപ്പ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 439 SoC യുടെ കീഴിലാണ് വന്നത്, അതേസമയം Y11 (2023) ന് മീഡിയടെക്കിന്റെ Helio P35 ചിപ്പ് ആണുള്ളത്, 6GB വരെ റാമും 128GB സ്റ്റോറേജും ഉണ്ട്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories